2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

സംവാദത്തിന്റെ പ്രസക്തി










വളരെയേറെ കൌതുകകരവും  അതിനെക്കാള്‍ നിഗൂഢവുമായ ഒരു മഹാ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതമായ ജീവി വര്‍ഗമാണ്   മനുഷ്യരായ നമ്മള്‍.  ദൈവം നമുക്ക് നല്കിയതും വിലമതിക്കാന്‍ ആകാത്ത സ്വത്തുമാണ് നമ്മുടെ മസ്തിഷ്കം. ആ മസ്തിഷ്കത്തെ നമ്മള്‍ യഥാവിതി ഉപയോഗിക്കുമ്പോഴാണ് മനുഷ്യന്‍ എന്ന നമ്മുടെ  നാമത്തിനു പ്രസക്തിയുണ്ടാകുന്നത്. ഇന്ന് നാം പല വിഷയങ്ങളിലും പലര്‍ക്കും അഭിപ്രായ വ്യത്യാസമുള്ളതായി കാണാറുണ്ട്, അതിനു പല കാരണങ്ങലുണ്ടാവം ഒന്നുകില്‍  അദ്ദേഹം പഠിച്ചത് അങ്ങനെയാവാം അല്ലെങ്ങില്‍ കാഴ്ചപ്പാട് അല്ലെങ്കില്‍ അനുഭവം അതുമല്ലെങ്കില്‍ തോന്നലാവാം ഇതൊന്നുമല്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ വാദങ്ങള്‍ നിരത്താരുന്ന്ദ്. എന്നാല്‍ മറ്റുള്ളവര്‍ക്ക്  യഥാര്തവസ്തുത അറിയാന്‍ എന്താണ് മാര്‍ഗം അവിടെയാണ് സംവാദത്തിന്റെ പ്രസക്തി.
                   ഒരു ലളിതിമായ  ഉദാഹരണം പറയാം ഒരു മേശപ്പുറത്തു മൂന്നു  ഗ്ലാസ്സുകളില്‍ വെളുത്ത ദ്രാവകങ്ങലുന്ദ് ഒന്ന് മാത്രം പാലും മറ്റ് രണ്ടും കള്ളും ആണ് എന്നിരിക്കട്ടെ, മൂന്ന് പേര്‍ അത് ഓരോന്നും  പാലാനെന്നു വാദിക്കുന്നു  എന്നാല്‍ അതിന്റെ വസ്തുത അറിയാന്‍ എന്താണ് മാര്‍ഗം. മൂന്നു വസ്തുക്കളെയും പരിശോധന വിധേയമാക്കുക തന്നെ അങ്ങനെ നമുക്ക്  സത്യാവസ്ഥ അറിയാന്‍ സാധിക്കും. ഞാന്‍ പറഞ്ഞു വന്നത്, ആര് പറഞ്ഞതാണ് സത്യമെന്ന്  അറിയാന്‍ അവരുടെ വാദങ്ങളെ പരിശോധന വിധേയമാകിയാല്‍ മതി 99% വും വസ്തുത  മനസ്സിലാവും.
                  ഇന്ന് ഏതാണ്ടെല്ല മേഖലകളിലും സജീവമായ സംവാദങ്ങള്‍  ഉണ്ടാവാറുണ്ട്. തെരഞ്ഞെടുപ്പിന്  മുന്നോടിയായി  നടക്കുന്ന ചൂടന്‍ സംവാദങ്ങള്‍ രാഷ്ട്രീയക്കാരെ മനസ്സിലാക്കാന്‍ ഒരു വലിയ അളവ് വരെ സഹായിക്കും. മത സംവാദങ്ങളും ഇന്ന് സജീവമാണ്. സൗദി രാജാവ് മുന്‍കയ്യെടുത് നടത്തിയ അന്താരാഷ്ട്ര സംവാദങ്ങള്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. ഇതിനെല്ലാം ഏറ്റവും നല്ല സഹായം നല്‍കുന്നത് ദ്രിശ്യ മാധ്യമെങ്ങലാനെങ്കിലും ഇന്ന് ഒരു പക്ഷെ അതിനേക്കാള്‍ നല്ല സാധ്യത ബൂലോകം നല്‍കുന്നുണ്ട്.
   
എന്നാല്‍ വളരെ വിഷമകരമായ വസ്തുത ഒരു വിഭാകം ജനങ്ങള്‍ ഈ സംവാദങ്ങളെ ചിലര്‍ തള്ളിക്കളയും എല്ലാം ശരിയാണെന്ന് പറയും ,ചിലരത് പരസ്പരമുള്ള അടികൂടലായി കാണാറുണ്ട് ചിലപ്പോള്‍ വാദികള്‍ തമ്മിലുള്ള പെരുംമാറ്റം മൂലമാകാം അത്, എന്നാല്‍ നല്ലനിലയിലുള്ള സംവാദങ്ങള്‍ മനുഷ്യന് നല്‍കുന്ന പ്രയോജനം  ചിലപ്പോള്‍ വളരെ വലുതായിരിക്കും  വികാര പ്രകടനതിനെക്കാള്‍ വിവേക പ്രകടനത്തിന് സംവാദം ഒരു നല്ല ഉപാധിയാണ്.സൌഹാര്ധമായും സഹിഷ്ണുതയോടും പ്രതിപക്ഷ ബഹുമാനത്തോടും കൂടിയുള്ള സംവാദങ്ങള്‍ വിജയം കാണാതിരിക്കില്ല... തീര്‍ച്ച.. .


"നമ്മുടെ ഭൂമിയില്‍ കൈ വെട്ടലും കാലു വെട്ടലും ഉണ്ടാകാതിരിക്കാന്‍ ആരോഗ്യകരമായ സംവാദങ്ങള്‍ ഉണ്ടാകട്ടെ.. 
ശാന്തിയും സമാധാനവും കളിയാടട്ടെ"................


അഭിവാദനങ്ങളോടെ...






1 അഭിപ്രായം:

aachi പറഞ്ഞു...

ബ്ലോഗില്‍ പിച്ചവെക്കുന്ന ഒരു ലേഖകന്‍ ആയതിനാല്‍ ആശയ പ്രചാരണത്തിനു സാഹിത്യത്തിനെക്കാള്‍ മുന്‍ഗണന നല്‍കുന്നു..... സദയം ക്ഷമിക്കുക.....