2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ലാലേട്ടാ അത് കലക്കി..




കേരളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രണയത്തില്‍ മേക്കപ്പ്  ഇടതെയാനത്രേ അഭിനയിച്ചത്  ബ്ലെസി സംവിടനം ചെയ്ത ചിത്രത്തില്‍ ശരീരം തളര്ന്ന ഒരു വൃദ്ധന്റെ റോളിലാണ് മോഹന്‍ലാല്‍.  തളര്‍ന്നു പോയെങ്കിലും തന്റെ പതിവ് സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം ചിത്രത്തിലെ ഗാന രങ്ങഗളിലൂടെ തെളിയിച്ചു ഏതായാലും ഇത് മലയാള സിനിമക്ക് പുതിയ ഒരു മനം കൈ വര്തിയിരിക്കുകയാണ് ലാലേട്ടന്‍ കാണിച്ച ഈ ധൈര്യം എത്ര നടന്‍മാര്‍ കാനിക്കുമെന്ന്നാണ് മലയാളികള്‍ ഉറ്റു നോക്കുന്നത്. ഏതായാലും അത് കലക്കി ലാലേട്ടാ...



പിന്‍കുറിപ്പ്‌: ലാലിന് പുറമേ മമ്മൂക്കയും ഉടന്‍ ചിത്രീകരണം തുടങ്ങുന തന്റെ പുതിയ ചിത്രത്തില്‍ മേക്കപ്പ്  ഇല്ലാതെ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട് . കോളേജ് വിധ്യാര്തിയുടെ രോളിലാനത്രേ മമ്മൂട്ടി .. ഏതായാലും  കണ്ടറിയാം ..



2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ശ്രീ ശാന്തും മുട്ടയും..!!

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശ്രീ ശാന്തും മുട്ടയും തമ്മില്‍ എന്ത് ബന്ധമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച അറിയുന്നവര   ചോദിയ്ക്കാന്‍ വഴിയില്ല  കാരണം ഏറെക്കുറെ ആളുകള്‍ക്കെല്ലാം അതിന്റെ വസ്തുത മനസ്സിലായിട്ടുണ്ട്..
കഴിഞ്ഞ സൌത്ത് അഫ്രികാന്‍ പര്യടനത്തിലെ ഒരു കളിയില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ ധോണി തയാറായില്ല കളിയാനെങ്കില്‍ സുന്ദരമായി തോല്‍ക്കുകയും ചെയ്തു .. അന്ന് തന്നെ ആളുകള്‍ ശ്രീ ശനത്തിന്റെ മുട്ടയെ കുറിച്ച് പറഞ്ഞു തുടങ്ങിയിരുന്നു(അതിനു മുമ്പേ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നു മറ്റു ചിലര്‍ ).. എന്നാല്‍ ചിലര്‍ അത് തമാശയെന്ന് കരുതി തള്ളിക്കളഞ്ഞു..എന്നാല്‍ ലോകകപ്പില്‍ ഇടം പിടിക്കാതെ പോയ ശ്രീശാന്ത്‌ തിരികെ വരുന്നത് കാണുമ്പോള്‍ തമാശ സീരിയസായി മാറുകയാണ്. പാവം പ്രവീണ്‍ കുമാറായിരുന്നു ഇപ്പ്രാവശ്യം ശ്രീയുടെ ഇര. ഏറ്റവും പുതിയ വാര്‍ത്ത മൊട്ട ഉപേക്ഷിച്ചു ശ്രീ കോഴിയെ തന്നെ പിടിക്കുന്ന്നു എന്നാണ് മോട്ടയെക്കാള്‍  കോഴിത്തലയാനത്രേ നല്ലത് . പാവം ഓസ്ട്രളിയക്കാര്‍...!!!   
                                                          എന്തായാലും ശ്രീ വന്നത് കൊണ്ട് ഇന്ത്യന്‍ കളികള്‍ ഷാജി കൈലാസിന്റെ പടം പോലെ രസിച്ചുഇരുന്നു കാണാം അടിയും ,ഇടിയും ,തെറിവിളിയും എല്ലാം കാണും.ശേഷം ഭാഗം സ്ക്രീനില്‍ അല്ലെങ്കില്‍ ഗ്രൗണ്ടില്‍........ 

"അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതരാതൊരു ജനതയിതാ.......... "

സംവാദത്തിന്റെ പ്രസക്തി










വളരെയേറെ കൌതുകകരവും  അതിനെക്കാള്‍ നിഗൂഢവുമായ ഒരു മഹാ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതമായ ജീവി വര്‍ഗമാണ്   മനുഷ്യരായ നമ്മള്‍.  ദൈവം നമുക്ക് നല്കിയതും വിലമതിക്കാന്‍ ആകാത്ത സ്വത്തുമാണ് നമ്മുടെ മസ്തിഷ്കം. ആ മസ്തിഷ്കത്തെ നമ്മള്‍ യഥാവിതി ഉപയോഗിക്കുമ്പോഴാണ് മനുഷ്യന്‍ എന്ന നമ്മുടെ  നാമത്തിനു പ്രസക്തിയുണ്ടാകുന്നത്. ഇന്ന് നാം പല വിഷയങ്ങളിലും പലര്‍ക്കും അഭിപ്രായ വ്യത്യാസമുള്ളതായി കാണാറുണ്ട്, അതിനു പല കാരണങ്ങലുണ്ടാവം ഒന്നുകില്‍  അദ്ദേഹം പഠിച്ചത് അങ്ങനെയാവാം അല്ലെങ്ങില്‍ കാഴ്ചപ്പാട് അല്ലെങ്കില്‍ അനുഭവം അതുമല്ലെങ്കില്‍ തോന്നലാവാം ഇതൊന്നുമല്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ വാദങ്ങള്‍ നിരത്താരുന്ന്ദ്. എന്നാല്‍ മറ്റുള്ളവര്‍ക്ക്  യഥാര്തവസ്തുത അറിയാന്‍ എന്താണ് മാര്‍ഗം അവിടെയാണ് സംവാദത്തിന്റെ പ്രസക്തി.
                   ഒരു ലളിതിമായ  ഉദാഹരണം പറയാം ഒരു മേശപ്പുറത്തു മൂന്നു  ഗ്ലാസ്സുകളില്‍ വെളുത്ത ദ്രാവകങ്ങലുന്ദ് ഒന്ന് മാത്രം പാലും മറ്റ് രണ്ടും കള്ളും ആണ് എന്നിരിക്കട്ടെ, മൂന്ന് പേര്‍ അത് ഓരോന്നും  പാലാനെന്നു വാദിക്കുന്നു  എന്നാല്‍ അതിന്റെ വസ്തുത അറിയാന്‍ എന്താണ് മാര്‍ഗം. മൂന്നു വസ്തുക്കളെയും പരിശോധന വിധേയമാക്കുക തന്നെ അങ്ങനെ നമുക്ക്  സത്യാവസ്ഥ അറിയാന്‍ സാധിക്കും. ഞാന്‍ പറഞ്ഞു വന്നത്, ആര് പറഞ്ഞതാണ് സത്യമെന്ന്  അറിയാന്‍ അവരുടെ വാദങ്ങളെ പരിശോധന വിധേയമാകിയാല്‍ മതി 99% വും വസ്തുത  മനസ്സിലാവും.
                  ഇന്ന് ഏതാണ്ടെല്ല മേഖലകളിലും സജീവമായ സംവാദങ്ങള്‍  ഉണ്ടാവാറുണ്ട്. തെരഞ്ഞെടുപ്പിന്  മുന്നോടിയായി  നടക്കുന്ന ചൂടന്‍ സംവാദങ്ങള്‍ രാഷ്ട്രീയക്കാരെ മനസ്സിലാക്കാന്‍ ഒരു വലിയ അളവ് വരെ സഹായിക്കും. മത സംവാദങ്ങളും ഇന്ന് സജീവമാണ്. സൗദി രാജാവ് മുന്‍കയ്യെടുത് നടത്തിയ അന്താരാഷ്ട്ര സംവാദങ്ങള്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. ഇതിനെല്ലാം ഏറ്റവും നല്ല സഹായം നല്‍കുന്നത് ദ്രിശ്യ മാധ്യമെങ്ങലാനെങ്കിലും ഇന്ന് ഒരു പക്ഷെ അതിനേക്കാള്‍ നല്ല സാധ്യത ബൂലോകം നല്‍കുന്നുണ്ട്.
   
എന്നാല്‍ വളരെ വിഷമകരമായ വസ്തുത ഒരു വിഭാകം ജനങ്ങള്‍ ഈ സംവാദങ്ങളെ ചിലര്‍ തള്ളിക്കളയും എല്ലാം ശരിയാണെന്ന് പറയും ,ചിലരത് പരസ്പരമുള്ള അടികൂടലായി കാണാറുണ്ട് ചിലപ്പോള്‍ വാദികള്‍ തമ്മിലുള്ള പെരുംമാറ്റം മൂലമാകാം അത്, എന്നാല്‍ നല്ലനിലയിലുള്ള സംവാദങ്ങള്‍ മനുഷ്യന് നല്‍കുന്ന പ്രയോജനം  ചിലപ്പോള്‍ വളരെ വലുതായിരിക്കും  വികാര പ്രകടനതിനെക്കാള്‍ വിവേക പ്രകടനത്തിന് സംവാദം ഒരു നല്ല ഉപാധിയാണ്.സൌഹാര്ധമായും സഹിഷ്ണുതയോടും പ്രതിപക്ഷ ബഹുമാനത്തോടും കൂടിയുള്ള സംവാദങ്ങള്‍ വിജയം കാണാതിരിക്കില്ല... തീര്‍ച്ച.. .


"നമ്മുടെ ഭൂമിയില്‍ കൈ വെട്ടലും കാലു വെട്ടലും ഉണ്ടാകാതിരിക്കാന്‍ ആരോഗ്യകരമായ സംവാദങ്ങള്‍ ഉണ്ടാകട്ടെ.. 
ശാന്തിയും സമാധാനവും കളിയാടട്ടെ"................


അഭിവാദനങ്ങളോടെ...